16 May Monday

ആസാദി കാ അമൃത് മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കുന്നു

പയ്യന്നൂർ
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി  ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം  ഷേണായി സ്‌ക്വയറിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ വി ലളിത  അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ വി മോഹനൻ, തഹസിൽദാർ കെ ബാലഗോപാലൻ, നഗരസഭ  സെക്രട്ടറി എം കെ ഗിരീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ, പി വി വിനീഷ്, രാഷ്‌ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിന്റെ കോൽക്കളി, കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി, തായിനേരി എസ് എസ് കലാവേദിയുടെ ദഫ്മുട്ട് എന്നിവ അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top