27 February Thursday

ഇവർ വടംവലിയിലെ മിന്നും താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

മഹാരാഷ‌്ട്രയിൽ നടന്ന ദേശീയ സ‌്കൂൾ വടംവലി മത്സരത്തിൽ സ്വർണവും വെള്ളിയും നേടിയ ടീമിലെ മണിക്കടവ‌് സെന്റ‌് തോമസ‌് സ‌്കൂൾ താരങ്ങൾ

ഇരിട്ടി 
ദേശീയ സ‌്കൂൾ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തിന‌് കരുത്തായി  മണിക്കടവ‌് സെന്റ‌് തോമസിന്റെ താരങ്ങൾ. മഹാരാഷ്ട്രയിൽ  നടന്ന  13 വയസ്സിൽ താഴെ (340 കിലോഗ്രാം) പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും 380 കിലോഗ്രാം ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും നേടി കേരളം കരുത്ത് തെളിയിച്ചപ്പോൾ മണിക്കടവ‌് സെന്റ‌് തോമസ‌് സ‌്കൂളിന‌് അത്‌ പൊൻതിളക്കമായി.  കിരീടം നേടിയ കേരള ടീമിലെ  ആറ‌് പേരും മണിക്കടവ‌് സ‌്കൂളിന്റെ  താരങ്ങളാണ‌്.  സ്കൂളിലെ എട്ട‌്  കുട്ടികൾ നേരത്തെ ദേശീയതലത്തിൽ സ്വർണവും മൂന്ന‌് കുട്ടികൾ വെള്ളിയും നേടിയിരുന്നു. പി എസ‌് സംവൃത,  ഫിയോണ റോസ് റോബിൻ, റോസ് മരിയ ചാക്കോ എന്നിവരാണ്‌ സ്വർണനേട്ടത്തിന‌് പിന്നിൽ.   സ‌്കൂളിലെ ------------------------------സായന്ത് സജീവൻ, അബി അബീഷ്, നിക്സൺ ഷാജി എന്നിവർ  വെള്ളി നേടാൻ കേരള സംഘത്തിന‌് തുണയായി. ടീമിനെ  തിങ്കളാഴ‌്ച  കണ്ണൂർ റെയിൽവേ സ‌്റ്റേഷനിൽ സ്വീകരിക്കും.
 
 
പ്രധാന വാർത്തകൾ
 Top