29 February Saturday

നേഴ്‌സിങ്‌ വിദ്യാർഥികളുടെ ദീപം തെളിക്കൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
കണ്ണൂർ
എ കെ ജി സ്‌മാരക സഹകരണ നേഴ്‌സിങ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ്‌ മാവിലായി നേഴ്‌സിങ്‌ സ്‌കൂളിൽ ആശുപത്രി വൈസ്‌ പ്രസിഡന്റ്‌ കെ എൻ മോഹനൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്‌തു. കെഎൻസി സംസ്ഥാന പ്രസിഡന്റ്‌ ഉഷാദേവി ദീപം തെളിയിച്ചു. പ്രിൻസിപ്പൽ ഷെല്ലി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതി യംഗം കെ ടി ഭാസ്‌കരൻ, മെഡിക്കൽ ഡയറക്ടർ ബാലകൃഷ്‌ണപൊതുവാൾ എന്നിവർ സംസാരിച്ചു. ഷിൽന സ്വാഗതവും ശ്രീദു നന്ദിയും പറഞ്ഞു. സിഎഎക്ക്‌ എതിരെ വിദ്യാർഥികളുടെ ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top