Deshabhimani

ബാങ്ക്‌ ലയന നീക്കമരുത്‌: ബെഫി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 11:50 PM | 0 min read

കണ്ണൂർ 
പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ  (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  സംസ്ഥാന പ്രസിഡന്റ്‌  ഷാജു ആന്റണി  ഉദ്ഘാടനംചെയ്തു.  
ജില്ലാ പ്രസിഡന്റ്‌ സി പി സൗന്ദർരാജ് അധ്യക്ഷനായി.  ബിഗേഷ് ഉണ്ണിയൻ സംഘടനാ റിപ്പോർട്ടും പി എം ശ്രീരാഗ് പ്രവർത്തന റിപ്പോർട്ടും എം ജിഷ വനിതാ കമ്മിറ്റി റിപ്പോർട്ടും എൻ ടി സാജു കണക്കും അവതരിപ്പിച്ചു. എം എൻ അനിൽ കുമാർ, കെ പ്രകാശൻ, ടി ആർ രാജൻ, അമൽ രവി, സി എൻ മോഹനൻ, കെ എം ചന്ദ്രബാബു, ടി യു സുനിത, പി ഗീത,  പി പി സന്തോഷ്‌ കുമാർ,പി സിനീഷ് എന്നിവർ സംസാരിച്ചു.

സി പി സൗന്ദർരാജ്‌ പ്രസിഡന്റ്‌ , പി എം ശ്രീരാഗ്‌ സെക്രട്ടറി

കണ്ണൂർ
ബെഫി ജില്ലാ പ്രസിഡന്റായി സി പി സൗന്ദർരാജിനെയും (കേരള ബാങ്ക് ) സെക്രട്ടറിയായി പി എം ശ്രീരാഗിനെയും (ബാങ്ക് ഓഫ് ബറോഡ)  തെരഞ്ഞെടുത്തു. കെ എം ചന്ദ്രബാബു, എൻ ടി സാജു, സി പി ഭാനുപ്രകാശ്, വി എൻ മനോരഞ്ജൻ,  ടി യു സുനിത (വൈസ്‌ പ്രസിഡന്റ്‌),പി സിനീഷ്, കെ ജയപ്രകാശ്, പി പി അശ്വിൻ, എം നിഖിൽ, സി പി ലതേഷ് (ജോ. സെക്രട്ടറി), പി പി സന്തോഷ്‌ കുമാർ(ട്രഷറർ), പി ഗീത ( വനിതാ കമ്മിറ്റി കൺവീനർ). 
 

 



deshabhimani section

Related News

0 comments
Sort by

Home