13 November Wednesday

ചോരാത്ത വീട്ടിൽ പേടിയില്ലാതെ ഉറങ്ങണം

സ്വന്തം ലേഖികUpdated: Friday Oct 18, 2019

ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്

കണ്ണൂർ
ചോർന്നൊലിക്കാത്ത കൂരയും സ്വൈര ജീവിതവും ആവശ്യപ്പെട്ട് ആറളം പുനരധിവാസ മേഖലാ നിവാസികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ആദിവാസി ക്ഷേമസമിതി ആറളം ഫാം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സ്‌ത്രീകളടക്കം ഇരുനൂറിൽപരം പേർ പങ്കെടുത്ത മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി നിർമിച്ചു നൽകിയ വീടുകളിൽ ഭൂരിഭാഗവും ചോർന്നൊലിക്കുകയാണ്. വന്യജീവി ശല്യം കാരണം സമാധാനത്തോടെ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്‌.  മൂന്നുമാസമായി ഫാമിലെ തൊഴിലാളികൾക്ക്‌ കൂലി ലഭിച്ചിട്ടില്ല. കൂലിക്കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും ജീവിക്കാനുളള്ള സാഹചര്യം ഒരുക്കിത്തരണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. 
വീടുകൾ വാസയോഗ്യമാക്കുന്നതിലും വന്യജീവികളിൽനിന്ന് സം രക്ഷണം ഉറപ്പ് വരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം വി ജയരാജൻ  ആവശ്യപ്പെട്ടു.
ക്ഷേമസമിതി ആറളം ഫാം ഏരിയാ പ്രസിഡന്റ് കെ എ ജോസ് അധ്യക്ഷനായി. സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ, കെ ശ്രീധരൻ, കെ കെ ജനാർദനൻ,  പി കെ ജനാർദനൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ മോഹനൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top