28 October Thursday

വലിയമറ്റത്തിന്‌ ആശംസയുമായി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

തലശേരി

ശതാഭിഷിക്തനായ തലശേരി അതിരൂപതയുടെ പ്രഥമ ആർച്ച്‌ ബിഷപ്പ്‌ മാർ ജോർജ്‌ വലിയമറ്റത്തിന്‌ ആശംസയുമായി സിപിഐ എം നേതാക്കൾ.  ജില്ലാസെക്രട്ടറി എം വി ജയരാജൻ ബിഷപ്പ്‌ഹൗസിലെത്തി പൊന്നാടയണിയിച്ചു. ദീർഘായുസും ആരോഗ്യവുമുണ്ടാകട്ടെയെന്നും ആശംസ നേർന്നു.  
ഷുഗറും പ്രഷറും കൊളസ്‌ട്രോളുമടക്കമുള്ള വിഐപി രോഗങ്ങളൊന്നുമില്ലെന്ന്‌ വലിയമറ്റം പറഞ്ഞു. ആദ്യകാലത്ത്‌ ബാസ്‌കറ്റ്‌ബോൾ കളിക്കുമായിരുന്നു. ഇപ്പോഴും അത്യാവശ്യം ഷട്ടിൽ കളിക്കും –- വലിയമറ്റം പറഞ്ഞു.  ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി ശശി, ഏരിയാസെക്രട്ടറി എം സി പവിത്രൻ, ലോക്കൽസെക്രട്ടറി കാത്താണ്ടി റസാഖ്‌, നഗരസഭാംഗം എ ടി ഫിൽഷാദ്‌ എന്നിവരും ഒപ്പമുണ്ടായി. ആശംസ നേരാൻ എത്തിയവർക്ക്‌ വലിയമറ്റം മധുരം നൽകി. ആർച്ച്‌ ബിഷപ്പ്‌ മാർ ജോർജ്‌ ഞെരളക്കാട്ട്‌, അതിരൂപത ചാൻസലർ ഫാ. തോമസ്‌ തെങ്ങുംപള്ളിൽ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. വ്യാഴാഴ്‌ചയായിരുന്നു 84ാം പിറന്നാൾ.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top