22 October Thursday

കോവിഡ് മരണം സംസ്കരിച്ചത്‌ ഡിവൈഎഫ്ഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
പിലാത്തറ
കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ സംസ്കാരത്തിന്‌ നേതൃത്വം നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ. ചെറുതാഴം വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ പ്രവർത്തകരാണ്  മാതൃകയായത്. ഏഴിലോട് കാരാട്ടെ ആർ വി നാരായണനാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്. പയ്യന്നൂരിലെ ജെകെ എന്റർപ്രൈസസ് പാർട്ണറായ ഇദ്ദേഹം  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത് . 
മേഖലാ സെക്രട്ടറി എം സജേഷ്, ടി വി ഹരീഷ്, മിഥുൻ മോഹൻ, അക്ഷയ രാജ് എന്നിവരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  മൃതദേഹം സംസ്കരിച്ചത്. വയലപ്രയിലെ പഞ്ചായത്ത് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top