26 September Monday

മലപ്പട്ടം സ്‌പൈസസ് കമ്പനിയുടെ ഓഫീസും വില്‍പ്പന കേന്ദ്രവും തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
ശ്രീകണ്ഠപുരം
മലപ്പട്ടം സ്‌പൈസസ് കമ്പനിയുടെ പുതിയ ഓഫീസും വിൽപ്പന കേന്ദ്രവും തുറന്നു. മലപ്പട്ടം സെന്ററിൽ  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഷെയർ സ്വീകരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് നിർവഹിച്ചു. 
കൃഷി വകുപ്പിനുകീഴിൽ എസ്എഫ്എസിയുടെ വകയായി സംസ്ഥാനത്ത് ആരംഭിച്ച പ്രൊഡ്യൂസർ കമ്പനിയാണ് മലപ്പട്ടത്തേത്. രണ്ട് വർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. മലയോര മേഖലകളിലേക്ക്‌ കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. കൃഷിക്കാർക്ക് സഹായം നൽകാനായി കൃഷി ബിരുദധാരിയുടെ സേവനം ലഭിക്കും. സിഇഒയും ചുമതലയേറ്റു. കാർഷിക വിഭവങ്ങളുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കുക, കൃഷിക്ക് ആവശ്യമായ തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും സേവനം ലഭ്യമാക്കുക എന്നിവ ഉടൻ ആരംഭിക്കും. ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്റ്  കെ പി രമണി അധ്യക്ഷയായി. കമ്പനി ചെയർമാൻ പി പുഷ്പജൻ, സിഇഒ പികെ സഫ്ദർ, പി മാധവൻ, ടി രഘുവരൻ, ഇ ചന്ദ്രൻ, ഇ രവീന്ദ്രൻ, മലപ്പട്ടം പ്രഭാകരൻ, പി പി ലക്ഷ്മണൻ, ഇ കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top