18 October Friday

വ്യാജ കേസ് 3 ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
പയ്യന്നൂര്‍ 
കണ്ടോത്ത് അറക്ക് സമീപം സ്പെയര്‍ പാര്‍ട്സ് കടക്ക് തീപിടിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട  മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കണ്ടോത്തെ വി വിശോഭ്, ഇ കപില്‍, കെ സനൂപ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി (നാല്) ജഡ്ജ് വിജയന്‍ വെറുതെ വിട്ടത്. 2015 ഏപ്രില്‍ 15ന് പുലര്‍ച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിന് മുന്നിലുള്ള വിഎല്‍കെ ഓട്ടോ പാര്‍ട്സ് കടക്കാണ് തീ പിടിച്ചത്. 
കോത്തായിമുക്കിലെ ബിജെപി അനുഭാവിയായ ശ്യാമിന്റെ ഉടമസ്ഥതയിലുള്ള കടക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ തീയിട്ടതായി ആരോപിച്ചാണ് കേസെടുത്തത്.  പ്രതി ചേർക്കപ്പെട്ടവർക്ക് വേണ്ടി അഡ്വ. ടി വി വിനീഷാണ് കോടതിയിൽ ഹാജരായത്. 
പ്രധാന വാർത്തകൾ
 Top