23 August Friday

‘ജനകീയം ഈ അതിജീവനം’ ജില്ലാതല സംഗമം 20ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 

കണ്ണൂർ
പ്രളയാനന്തര ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 20ന്  ‘ജനകീയം ഈ അതിജീവനം’ ജില്ലാതല പൊതുജനസംഗമം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. പകൽ പത്തിന‌് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 
ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തന പ്രദർശനവും സംഗമത്തിൽ ഒരുക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട‌് കിളിയന്തറ പുഴ പുറമ്പോക്കിൽ താമസിച്ചിരുന്ന 15 കുടുംബങ്ങൾക്ക് വീട‌്നിർമിച്ചുനൽകാൻ 35 ലക്ഷം രൂപ ചെലവിൽ വിളമനയിൽ സർക്കാർ വാങ്ങിയ ഒരേക്കർ ഭൂമിയുടെ താൽക്കാലിക രേഖ ചടങ്ങിൽ വിതരണം ചെയ്യും. വിവിധ ധനസഹായ വിതരണവും ചടങ്ങിൽ  നടക്കും.
പ്രധാന വാർത്തകൾ
 Top