ധർമശാല
കെഎപി നാലാം ബറ്റാലിയനെ ഇന്റർഗ്രേറ്റഡ് ട്രെയിനിങ് സെന്ററായി മാറ്റണമെന്ന് കെഎപി നാലാം ബറ്റാലിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎപി ഡ്രിൽഹാളിൽ കമാൻഡന്റ് യു അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ അധ്യക്ഷനായി. എം ഹരി അനുസ്മരണം നടത്തി. സർവീസിൽനിന്നും വിരമിച്ച കെപിഎ മുൻ സംസ്ഥാന പ്രസിഡന്റ് കെ രാജന് ഉപഹാരം നൽകി. എസ്എസ്എൽസി പ്ലസ്ടു വിജയികൾക്ക് ഉപഹാരം നൽകി. കെ സി കുര്യാച്ചൻ, എ ശ്രീനിവാസൻ, ഡി പൃഥിരാജ്, പ്രേംജി, ടി ബാബു, സിജു, പി ഗംഗാധരൻ, കെ സുരേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി ആർ ബിജു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും കെ ശിവദാസൻ ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ശിവരാജൻ കാവിൽ വളപ്പിൽ സ്വാഗതവും ഐ വി സോമരാജൻ നന്ദിയും പറഞ്ഞു.