30 July Friday

കോർപ്പറേഷനുമുന്നിൽ എൽഡിഎഫ്‌ 
കൗൺസിലർമാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കണ്ണൂർ കോർപ്പറേഷന് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി 
എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
കോർപ്പറേഷൻ അധികൃതരുടെ തരംതാണ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളിയതിലെ നിയമലംഘനത്തിലും മൃതദേഹങ്ങളോടു കാണിച്ച അനാദരവിലും പ്രതിഷേധിച്ചും ജനകീയ ഹോട്ടൽ അനുവദിച്ചതിലെ രാഷ്ട്രീയ പക്ഷപാതിത്വത്തിനെതിരെയുമായിരുന്നു ധർണ. 
സിപിഐ  എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ  ഉദ്ഘാടനംചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ അധ്യക്ഷനായി. കെ പി സുധാകരൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ എം പ്രകാശൻ, എൻ സുകന്യ, സി രവീന്ദ്രൻ, കെ പി പ്രശാന്ത്, എം രാജേഷ്, അസ്‌ലം പിലാക്കൂൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top