19 July Friday

വി എം വേലായുധൻ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
പിണറായി 
അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് വി എം വേലായുധൻ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ ഒമ്പതോടെയാണ‌് മുഖ്യമന്ത്രി, ഭാര്യ കമലയ‌്ക്കൊപ്പം പന്തക്കപ്പാറയിലെ ‘കനിവ് ' വീട്ടിലെത്തിയത‌്.  വേലായുധൻ നമ്പ്യാരുടെ ഭാര്യ ശാന്തകുമാരിയെയും മറ്റു കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, കോങ്കി രവീന്ദ്രൻ, പിണറായി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി പ്രദീപൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top