15 May Saturday

കൂത്തുപറമ്പ്‌ സഹകരണ യൂണിയൻ എൽഡിഎഫിന് സമ്പൂർണ വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
കൂത്തുപറമ്പ്
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റിലും  എൽഡിഎഫിന് വിജയം. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ചത്‌. എൽഡിഎഫിലെ  കെ വി ഗംഗാധരൻ   ഇന്റസ്ട്രീസ് വിഭാഗത്തിലും സി വി ശശീന്ദ്രൻ പിഎസിഎസ് വിഭാഗത്തിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പി എസിഎസ് ഭരണസമിതിയംഗങ്ങളുടെ വിഭാഗത്തിൽ എ പി വസന്ത, കെ വിനോദൻ, കെ കെ ശ്രീജിത്‌, കെ ശ്രീധരൻ  എന്നിവരും പിഎസിഎസ് ജീവനക്കാരുടെ വിഭാഗത്തിൽ കെ അനൂപ് ചന്ദ്രൻ, ഇതര ജീവനക്കാരുടെ വിഭാഗത്തിൽ സി പി ബിന്ദു, പട്ടികജാതി–- പട്ടികവർഗ വിഭാഗത്തിൽ ടി മോഹനൻ, വനിതാ ഭരണസമിതിയംഗമായി  പി സരോജിനി, ക്ഷീരം–- ഫിഷറീസ് വിഭാഗത്തിൽ കെ കെ പത്മനാഭൻ തുടങ്ങിയവരാണ്‌ വിജയിച്ചത്. കോവിഡ്‌ പരിശോധനക്ക് ശേഷമായിരുന്നു വോട്ടിങ്‌‌. തലശേരി, ഇരിട്ടി താലൂക്കുകളിലായി 21 പഞ്ചായത്തുളും നാല് നഗരസഭകളും ഉൾപ്പെടുന്ന 278 സഹകരണ സംഘങ്ങളാണ് കൂത്തുപറമ്പ് യൂണിയനിൽ. തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചിട്ടും 42.57 ശതമാനം പോളിങ്‌ രേഖപ്പെടുത്തി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top