11 July Saturday

കെ സുധാകരനെ തെരഞ്ഞെടുപ്പ‌് പ്രചാരണ രംഗത്തുനിന്ന്‌ വിലക്കണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കണ്ണൂർ

സ‌്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം വൻ വിവാദമായിട്ടും പിൻവലിക്കാൻ തയ്യാറാകാത്ത യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരനെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽനിന്ന‌് വിലക്കണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.  അധികൃതർ നിയമനടപടികൾ ആരംഭിക്കുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ‌്തിട്ടും ഈ പരസ്യം പിൻവലിച്ചിട്ടില്ല. തെരഞ്ഞെടുപ്പു സംവിധാനങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണിതെന്നും  പ്രസ‌്താവനയിൽ ചൂണ്ടിക്കാട്ടി.
പരാജയഭീതിയിൽ വിറളി പൂണ്ടാണ‌് യുഡിഎഫ‌് നേതൃത്വവും സ്ഥാനാർഥിയും ഈ നിലപാട‌് സ്വീകരിക്കുന്നത‌്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം രാഷ്ട്രീയ നയവും വികസന കാഴ‌്ചപ്പാടുകളും ഉന്നയിക്കുമ്പോൾ അതിനെ എതിർക്കാനാകാതെ വ്യക്തിഹത്യയെയും അപവാദ പ്രചാരണങ്ങളെയുമാണ‌് യുഡിഎഫ‌് ആശ്രയിക്കുന്നത‌്. ഒന്ന‌് ഏശാതെ വരുമ്പോൾ അടുത്തത‌് പുറത്തെടുക്കുന്നു.  ആദ്യം അക്രമ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു പ്രചാരണം. യഥാർഥ അക്രമകാരികൾ യുഡിഎഫാണെന്നും കണ്ണൂർ നഗരത്തിലും ചുറ്റുപാടും നടന്ന എല്ലാ അക്രമസംഭവങ്ങൾക്കും  നേതൃത്വം കൊടുത്തവരാണ‌് മറ്റുള്ളവരുടെ മേൽ പഴിചാരുന്നതെന്നും തിരിച്ചറിയുന്ന ജനങ്ങൾക്കിടയിൽ ഇത‌് ഏശിയില്ല.  
ജാതി രാഷ്ട്രീയം പ്രചരിപ്പിച്ചാണ‌് 2014ൽ എൽഡിഎഫ‌് ജയിച്ചത‌് എന്നായി അടുത്ത പ്രചാരണം. 2014ൽ യുഡിഎഫുപോലും ഉന്നയിക്കാത്ത ആരോപണമാണിത‌്. മാത്രമല്ല, ഇരു വർഗീയ ശക്തികളെയും തോളത്തിരുത്തിയാണ‌് യുഡിഎഫുകാരുടെ ആക്ഷേപമെന്നറിയുന്ന ജനങ്ങൾക്കിടയിൽ ഇതും കാറ്റുപിടിച്ചില്ല. അതോടെ അപവാദങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും പുതിയ മേഖലകളിലേക്കു കടന്നു. സിപിഐ എം ശക്തികേന്ദ്രങ്ങളിലെ മുസ്ലിം പള്ളികളിൽ ബാങ്കുവി‌ളി പോലും അനുവദിക്കുന്നില്ലെന്ന നിലയിൽ മതസ‌്പർധ വളർത്തുന്ന വ്യാജ വീഡിയോ പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു.  തികച്ചും അടിസ്ഥാനരഹിതമാണ‌് ഈ പ്രചാരണമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽനിന്നാണ‌് തങ്ങൾക്ക‌് ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്നതെന്നും വെളിപ്പെടുത്തി പള്ളിക്കമ്മിറ്റി ഭാരവാഹികൾ തന്നെ മുന്നോട്ടുവന്നതോടെ യുഡിഎഫിന്റെ അപകടകരമായ നീക്കം തകർന്നടിഞ്ഞു. മതവിദ്വേഷം ആളിക്കത്തിക്കാൻ ശ്രമിച്ച കുറ്റത്തിന‌് പൊലീസ‌് കേസും രജിസ‌്റ്റർ ചെയ്യുകയുണ്ടായി. ഈവന്റ‌് മാനേജ‌്മെന്റ‌് ആരോപണം, ഐഎൻടിയുസി, എസ‌്ടിയുക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളെ ഉപയോഗിച്ചു നടത്തിയ തരംതാണ‌ കളികൾ എന്നിവയും യുഡിഎഫിന‌് അങ്ങേയറ്റത്തെ ക്ഷീണമാണുണ്ടാക്കിയത‌്.  ഏറ്റവുമൊടുവിലാണ‌് സ‌്ത്രീവിരുദ്ധ പരസ്യവുമായുള്ള രംഗപ്രവേശം.  
സകല ജനാധിപത്യമര്യാദകളും കാറ്റിൽ പറത്തി ഇത്തരം വിഷലിപ‌്ത പ്രചാരണവുമായി യുഡിഎഫും കെ സുധാകാരനും ഇനിയും രംഗത്തുവരുമെന്നതിൽ സംശയമില്ല. എന്നാൽ കണ്ണൂരിലെ പ്രബുദ്ധരായ ജനങ്ങൾക്കിടയിൽ അതൊന്നും ഏശാൻ പോകുന്നില്ലെന്ന‌് എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top