23 May Thursday

മുഖ്യമന്ത്രി ഇന്നുമുതൽ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കണ്ണൂർ
എൽഡിഎഫ‌് സ്ഥാനാർഥികളായ പി കെ ശ്രീമതി ടീച്ചർ, പി ജയരാജൻ, കെ പി സതീഷ‌് ചന്ദ്രൻ എന്നിവരുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ‌്ച മുതൽ മൂന്നു ദിവസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.  വ്യാഴാഴ‌്ച വൈകിട്ട‌് ആറിന‌് വടകര മണ്ഡലത്തിലെ പാനൂരിലാണ‌് ആദ്യ പരിപാടി. വൈകിട്ട‌് നാലിന‌് മേപ്പയൂരിലും അഞ്ചിന‌് നാദാപുരത്തും സംസാരിച്ച ശേഷമാണ‌് പിണറായി പാനൂരിലെത്തുന്നത‌്. വെള്ളിയാഴ‌്ച വൈകിട്ട‌് നാലിന‌് കാസർകോട‌് മണ്ഡലത്തിലെ കല്യാശേരിയിലും അഞ്ചിന‌് പയ്യന്നൂരിലും സംസാരിക്കും. ആറിന‌് കാസർകോട്ട‌്.  ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് കണ്ണൂർ മണ്ഡലത്തിലെ കേളകത്തും  അഞ്ചിന‌് തളിപ്പറമ്പിലും ആറിന‌് വളപട്ടണത്തും എൽഡിഎഫ‌് റാലികളിൽ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top