21 August Wednesday

ജനങ്ങളിൽ ഒരുവനായി... ഒരിക്കൽക്കൂടി

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019
പയ്യന്നൂർ
ചിരപരിചിതനാണ‌് ഈ മേഖലയിൽ കെ പി സതീഷ‌്ചന്ദ്രൻ. പേരെടുത്ത‌് വിളിക്കാവുന്ന പരിചയക്കാരുണ്ട‌് ചുറ്റിലും. അതുകൊണ്ടു തന്നെ പൊതുപര്യടനമല്ലെങ്കിലും സ്ഥാനാർഥിയെത്തുമ്പോൾ എങ്ങും ആവേശം തിരയടിക്കുന്നു. നിറചിരിയോടെ സ്ഥാനാർഥി എത്തുമ്പോൾ ഉറപ്പാണ‌് വോട്ട‌് അരിവാൾ ചുറ്റികക്ക‌് എന്നാണ‌് ജനങ്ങളുടെ മറുപടി. ഈ ആവേശമാണ‌് എൽഡിഎഫിന്റെ വിജയക്കുതിപ്പിലേക്കുള്ള ഇന്ധനം. കുടുംബങ്ങളിലും ആരാധനാലയങ്ങളിലുമെല്ലാം സ്ഥാനാർഥി എത്തുമ്പോൾ വരവേൽക്കുന്നത‌് പ്രത്യാശാഭരിതമായ മനസ്സുകളാണ‌്. പി കരുണാകരൻ എംപി നടപ്പാക്കുന്ന വികസനത്തിന‌് തുടർച്ചയുണ്ടാക്കാനും കേന്ദ്രത്തിൽ മതേതര ബദൽ രൂപകരിക്കാനും ഇടതുപക്ഷ ജയം അനിവാര്യം. 
ജോസ‌്ഗിരി സെന്റ് ജോസഫ് ചർച്ചിൽനിന്നാണ‌് സതീഷ‌്ചന്ദ്രന്റെ ബുധനാഴ‌്ചത്തെ സന്ദർശനം തുടങ്ങിയത‌്. വിശുദ്ധ പത്താം പീയൂസ് ക്നാനായ കത്തോലിക്ക പള്ളി കാനംവയൽ, കാനംവയൽ എസ്ടി കോളനി, സെന്റ് അഗസ്റ്റിൻസ് ചർച്ച് രാജഗിരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കോഴിച്ചാൽ, സെന്റ് ജോർജ് യാക്കോബായ ചർച്ച് കോഴിച്ചാൽ എന്നിവിടങ്ങളിലാണ‌് പിന്നീട‌് സന്ദർശനം. എല്ലായിടങ്ങളിലും നാടിന്റെ പ്രിയങ്കരന‌് സ‌്നേഹാർദ്ര സ്വീകരണം. പ്രാപ്പൊയിൽ എസ്എൻഡിപി, എൻഎസ്എസ് പ്രാപ്പൊയിൽ, ജുമാ മസ്ജിദ് പ്രാപ്പൊയിൽ, എയ്യങ്കല്ല് സാംസ്കാരിക നിലയം, മലങ്കര ചർച്ച് തിരുമേനി, തുളസിവനം മഹാവിഷ്ണു ക്ഷേത്രം മുതുവം, എസ്എൻഡിപി തിരുമേനി, സെന്റ് ആന്റണി ചർച്ച് തിരുമേനി, സ്നേഹ ഭവൻ വൃദ്ധ മന്ദിരം ചട്ടിവയൽ,  മഞ്ഞക്കാട് ഖാദി കേന്ദ്രം, സഹകരണ ആശുപത്രി എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക‌് ലഭിച്ചത‌് പിന്തുണയും സ‌്നേഹവും. സെന്റ് അൽഫോൻസാ ചർച്ച് മുളപ്ര, ഭൂദാനം, കാരക്കാട് മസ്ജിദ്, സെന്റ് മേരീസ്‌ ചർച്ച് കാക്കയംചാൽ, പാടിയോട്ടുചാൽ ചർച്ച്, ഖാദി കേന്ദ്രം പാടിയോട്ടുചാൽ, കാര്യപ്പള്ളി സെന്റ് എലിസബത്ത് ചർച്ച് എന്നിവിടങ്ങളിലേക്കാണ‌് പിന്നീട‌് വോട്ട‌് അഭ്യർഥിച്ച‌് കടന്നുചെന്നത‌്. കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേഖലയിൽ താമസിക്കുന്നവരുടെ മുഖങ്ങളിൽ വിരിയുന്ന ചിരിയിലുണ്ട‌് ഇടതുപക്ഷത്തിന‌് വോട്ടുനൽകുമെന്ന ഉറപ്പും ശുഭാപ‌്തി വിശ്വാസവും.  ആദ്യകാല കമ്യൂണിസ്റ്റ്‌ നേതാവ് എം വി എം കുഞ്ഞിവിഷ്ണു നമ്പീശന്റെ വീട് സന്ദർശിച്ച് പത്നി സരസ്വതിയമ്മയെ കണ്ട‌് ആശിർവാദം വാങ്ങിയശേഷം അരവഞ്ചാൽ ചർച്ച്, ഏറ്റുകുടുക്ക പള്ളി എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി. വെള്ളൂർ, പയ്യന്നൂർ ദിനേശ് ബീഡി കമ്പനി, കണ്ടോത്ത് ദിനേശ്  കമ്പനി, രാമന്തളി, കുന്നരു, കൊക്കോട് കോളനി, മണിയറ എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി.  
ടി ഐ മധുസൂദനൻ, സി സത്യപാലൻ, കെ ഡി അഗസ‌്റ്റിൻ, എ ടി വി ദാമോദരൻ, കെ പി ഗോപാലൻ, പി ശശിധരൻ, പി പി ഷിബിൻ, കെ കുഞ്ഞികൃഷ‌്ണൻ, പി നളിനി, എം വി സുഷമ, പി വി ഭാസ‌്കരൻ, വി നാരായണൻ, കെ പി മധു, പി വി കുഞ്ഞപ്പൻ, കെ രാഘവൻ  തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top