20 September Friday

മുസ്ലിംലീഗ‌് വിട്ട ബി എം യൂസഫ് ഹാജിക്ക‌് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 മഞ്ചേശ്വരം

മുസ്ലിംലീഗിൽനിന്നും രാജിവച്ച‌് സിപിഐ എമ്മുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കാൻ  തീരുമാനിച്ച കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും ബംബ്രാണ  ശാഖ പ്രസിഡന്റുമായ ബി എം യൂസഫ് ഹാജിക്ക‌് സ്വീകരണം നൽകി.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഹാരമണിയിച്ച‌്  സ്വീകരിച്ചു. ബി വി രാജൻ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, എൽഡിഎഫ് പാർലിമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി വി രാജേഷ് എംഎൽഎ, ഐഎൻഎൽ ദേശിയ വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീൻ ഹാജി, കെ എ ഖാദർ, അഹമ്മദ് അലി കുമ്പള എന്നിവർ സംസാരിച്ചു. ഡോ. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top