05 December Thursday

പ്രതിഭകളെ വളർത്താൻ പ്രത്യേക ഇടപെടൽ: സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

പ്രതിഭകÄ-,- വളർത്താൻ ,- ഇടപെടൽ,- സി രവീന്ദ്രനാഥ്‌

 പ്രതിഭകളെ വളർത്താൻ പ്രത്യേക ഇടപെടൽ: സി രവീന്ദ്രനാഥ്‌

 
കണ്ണൂർ
സ്‌കൂളുകളിലെ കായിക–-കലാ–-ശാസ്ത്രമേളകൾക്ക്‌ തുടർച്ചയില്ല എന്ന പരാതിക്ക്‌ പരിഹാരമായെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഈ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുകയും ലോകനിലവാരത്തിലേക്ക് ഉയർത്തുകയുമാണ്‌ സർക്കാർ. 
കേരളത്തിൽ പുതിയ കായിക സംസ്‌കാരം വളരുകയാണ്‌. കായികമേളയിൽ കഴിവ്‌ തെളിയിക്കുന്നവരുടെ പ്രകടനം  കായികവകുപ്പ്‌ നിരീക്ഷിക്കുന്നുണ്ട്‌. അവരെ വളർത്തുന്നതിന്‌ കായികവകുപ്പ്‌ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായികോത്സവ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. ഒളിമ്പ്യന്മാരായ പി ടി ഉഷ, മേഴ്‌സി കുട്ടൻ, ടിന്റു ലൂക്ക എന്നിവരെ മന്ത്രി ഇ പി ജയരാജൻ ആദരിച്ചു. കായികമേളയുടെ റവന്യു, ജില്ലാ സെക്രട്ടറിമാരെ മന്ത്രി സി രവീന്ദ്രനാഥ് ആദരിച്ചു. സി കൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്‌പോർട്‌സ്‌ കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്,  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ അംഗം ബിജു കണ്ടക്കൈ, പി കെ ശ്യാമള, പി പി ഷാജർ, വി വി പ്രീത, ഇ പി ഓമന, ഡോ. എ പി കുട്ടികൃഷ്‌ണൻ, വി എ വിൽസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടി വി രാജേഷ്‌ എംഎൽഎ സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് ജോ. ഡയറക്ടർ ഡോ. ചാക്കോ ജോസഫ് നന്ദിയും പറഞ്ഞു.  ലോഗോ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് ശശികലക്കും ചടങ്ങിൽ ഉപഹാരം നൽകി. 
ദേശീയതാരങ്ങളായ വിഷ്‌ണു ബിജു, സി അനുഗ്രഹ, ഐശ്വര്യസുരേഷ്‌, മുഹമ്മദ്‌ അഫ്‌ഷാൻ, അനുജോസഫ്‌, ഡെൽന ഫിലിപ്പ്‌ എന്നിവർ കൈമാറിയ ദീപശിഖ ടിന്റു ലൂക്ക തെളിയിച്ചു. കായിക മേളയ്‌ക്കിടെ പരിക്കേറ്റ്‌ മരിച്ച അഫീൽ ജോൺസിന്‌ സ്‌മരണാഞ്‌ജലി അർപ്പിച്ചാണ്‌ ഉദ്‌ഘാടനചടങ്ങ്‌ തുടങ്ങിയത്‌. 
ഉദ്‌ഘാടനത്തിനുമുന്നോടിയായി കായിക താരങ്ങളുടെ മാർച്ച്‌ പാസ്‌റ്റ്‌ നടന്നു. കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂളിന്റെ ബാൻഡ്‌ ഡിസ്‌പ്ലേ, പയ്യന്നൂർ സെന്റ്‌ മേരീസ്‌ സ്‌കൂളിന്റെ മെഗാ തിരുവാതിര, കണ്ണൂർ ജിവിഎച്ച്‌എസ്‌എസിന്റെ എയ്‌റോബിക്‌സ്‌, കരിവെള്ളൂർ ജിവിഎച്ച്‌എസ്‌എസിന്റെ പൂരക്കളി, സ്‌പോർട്‌സ്‌ കൗൺസിലിന്റെ കളരിപ്പയറ്റ്‌, പിലാത്തറ ലാസ്യയുടെ നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറി.
 
പ്രധാന വാർത്തകൾ
 Top