07 December Tuesday

420 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കണ്ണൂർ
ജില്ലയിൽ  420 പേർക്കുകൂടി കോവിഡ്. സമ്പർക്കത്തിലൂടെ 411 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ മൂന്നു പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക്  8.49 ശതമാനം.  ഇതുവരെ സ്ഥിരീകരിച്ച  കോവിഡ് കേസുകൾ 269595 ആയി. 651 പേർ രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 26,2518 ആയി. 1890 പേർ രോ​ഗമുക്തി നേടി.  4119 പേർ ചികിത്സയിലാണ്.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയിൽ ഞായറാഴ്‌ച  മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ്‌  ആർടിപിസിആർ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, ബിഇഎം എൽപി സ്‌കൂൾ പയ്യന്നൂർ, ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം, തളിപ്പറമ്പ് താലൂക്കാശുപത്രി, പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രം, മട്ടന്നൂർ വയോജന വിശ്രമകേന്ദ്രം, പാനൂർ കാരുണ്യ സെന്റർ, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ  രാവിലെ 10  മുതൽ പകൽ മൂന്ന് വരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ രാവിലെ 10  മുതൽ പകൽ 12.30 വരെയും കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്‌കൂളിൽ പകൽ  രണ്ടു മുതൽ വൈകിട്ട് നാലുവരെയുമാണ് പരിശോധന. 
ഇന്ന്‌ വാക്‌സിനേഷനില്ല
ജില്ലയിൽ ഞായർ  സർക്കാർ മേഖലയിൽ റഗുലർ കോവിഡ്‌ വാക്‌സിനേഷൻ ഉണ്ടാവില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top