12 November Tuesday

അറസ്‌റ്റിലായത്‌ 18 വർഷത്തിനുശേഷം സിപിഐ എം പ്രവർത്തകരെ ബോംബെറിഞ്ഞ ആർഎസ്‌എസ്സുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

പാനൂർ

സിപിഐ എം പ്രവർത്തകരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ്‌ പ്രവർത്തകനെ 18 വർഷത്തിനുശേഷം പിടികൂടി. മൊകേരി മുത്താറിപ്പീടികയിൽ നടമ്മൽ ഉപ്പുപറമ്പത്ത് സജീവ(48) നെയാണ് പാനൂർ പൊലീസ് അന്തമാനിൽനിന്ന്‌ പിടികൂടിയത്. 2001ൽ മുത്താറിപ്പീടികയിൽ  സിപിഐ എം പ്രവർത്തകരായ ചെണ്ടയാട് മാവിലേരിയിൽ പാലോളളതിൽ ഹരി, മാവിലേരിയിൽ പ്രേമൻ എന്നിവർക്കു നേരെയാണ്‌  ബോംബെറിഞ്ഞത്‌. ആക്രമണത്തിനുശേഷം ഇയാൾ നാടുവിടുകയായിരുന്നു. അന്തമാനിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന വിവരത്തെതുടർന്ന് അവിടെ എത്തിയ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പാനൂർ സ്റ്റേഷനിലെ സിപിഒമാരായ ഹാഷിം, സുരേഷ് എന്നിവർ ചേർന്ന് അന്തമാൻ സ്പോർട്‌ സ്ക്വയറിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കണ്ണൂർ എയർപോർട്ട് വഴി നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ  റിമാൻഡ് ചെയ്തു. 

പ്രധാന വാർത്തകൾ
 Top