27 September Sunday

ആശ്വാസമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കണ്ണൂർ 
ആശ്വാസത്തിന്‌ വകനൽകാതെ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം ഉയരുന്നു. ബുധനാഴ്‌ച  247 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 215 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഒരാൾ വിദേശത്തുനിന്നും 20 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്‌.  11 ആരോഗ്യ പ്രവർത്തകരും രോഗബാധിതരിലുണ്ട്‌.  ഇതോടെ ജില്ലയിൽ  കോവിഡ് പോസിറ്റീവ് കേസുകൾ 6754 ആയി. ഇവരിൽ 173 പേർ ബുധനാഴ്‌ച രോഗമുക്തി നേടി. രോഗം ഭേദമായവർ 4384. കോവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 61 പേർ മരിച്ചു. ബാക്കി 2370 പേർ ആശുപത്രികളിൽ ചികിത്സയിലാണ്‌.  നിരീക്ഷണത്തിലുള്ളത് 14,668 പേരാണ്.   ഇതുവരെ 94,939 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 94,427 എണ്ണത്തിന്റെ ഫലം വന്നു. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പർക്കം- 
കണ്ണൂർ കോർപ്പറേഷൻ (23), ആന്തൂർ നഗരസഭ (2), കൂത്തുപറമ്പ് (3), പാനൂർ (ഒന്ന്‌), പയ്യന്നൂർ (10), തലശേരി (14), തളിപ്പറമ്പ്  (6), മട്ടന്നൂർ  (ഒന്ന്‌), ആലക്കോട് പഞ്ചായത്ത്, അഞ്ചരക്കണ്ടി , ചപ്പാരപ്പടവ് (രണ്ട്‌ വീതം), ആറളം(12),   ചെമ്പിലോട് (11), ചെങ്ങളായി, ചെറുകുന്ന്, ചെറുപുഴ (ഒന്ന്‌ വീതം), ചിറക്കൽ (3), ചിറ്റാരിപ്പറമ്പ് (2), ധർമടം (4), എരഞ്ഞോളി (3), എരമം–- കുറ്റൂർ, ഏരുവേശി, ഇരിക്കൂർ, കടമ്പൂർ (ഒന്ന്‌ വീതം), കല്യാശേരി (7), കണിച്ചാർ (5), കീഴല്ലൂർ (3), കേളകം (16), കൊളച്ചേരി (ഒന്ന്‌), കൂടാളി (2), കോട്ടയം (10), കൊട്ടിയൂർ (3), കുഞ്ഞിമംഗലം (2), കുറുമാത്തൂർ (5), കുറ്റ്യാട്ടൂർ (ഒന്ന്‌), മാലൂർ (5), മാട്ടൂൽ (13), മുണ്ടേരി, നാറാത്ത്‌, പാപ്പിനിശേരി, പായം, തൃപ്പങ്ങോട്ടൂർ (ഒന്ന്‌ വീതം),  മുഴക്കുന്ന്‌, ന്യൂമാഹി, പരിയാരം, പയ്യാവൂർ, പേരാവൂർ (രണ്ട്‌ വീതം), പെരിങ്ങോം–- വയക്കര (7), പിണറായി (3), തില്ലങ്കേരി (4), വേങ്ങാട് (5).
ആരോഗ്യ പ്രവർത്തകർ- 
കണ്ണൂർ കോർപ്പറേഷൻ (2), പയ്യന്നൂർ നഗരസഭ (ഒന്ന്‌), തളിപ്പറമ്പ് (2), ചെറുതാഴം , കതിരൂർ, കുറുമാത്തൂർ, പിണറായി (ഒന്ന്‌ വീതം),  കൊട്ടിയൂർ (2).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top