23 October Friday

എൻജിനിയറിങ് വൈദഗ്‌ധ്യം ജനകീയമാകണം: മന്ത്രി സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കണ്ണൂർ
എൻജിനിയർമാരുടെ പ്രൊഫഷണലിസവും സാങ്കേതിക അറിവിന്റെ പ്രയോഗവും ജനകീയമാകുമ്പോൾ മാത്രമേ കേരള വികസനത്തിന്‌ മുതൽക്കൂട്ടാവൂവെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂർ ഗവ.  എൻജിനിയറിങ്‌ ‌കോളേജിലെ പൂർവവിദ്യാർഥികൾ രൂപീകരിച്ച എൻലീപ്‌ ജിസിഇകെ  ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ആസൂത്രണ ബോർഡംഗം ഡോ. ആർ രാമകുമാർ ‘വികസനം കോവിഡാനന്തര കേരളത്തിൽ: വഴികളും വെല്ലുവിളികളും’ വിഷയത്തിൽ പ്രഭാഷണംനടത്തി. ജയിംസ്‌ മാത്യു എംഎൽഎ അധ്യക്ഷനായി ഒ സി നിധിൻ, കെ പി പ്രവീണ, എ എൻ ശ്രീലകുമാരി,  ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top