24 August Saturday

ക്വട്ടേഷൻ അക്രമം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
ഇരിട്ടി
ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപന ഉടമയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇവർ സഞ്ചരിച്ച കാർ ചൊവ്വാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കി. ഉളിക്കലിൽ ഇന്റീരിയർ  ഡെക്കറേഷൻ സ്ഥാപനം നടത്തുന്ന കാലാങ്കിയിലെ വെങ്ങരപ്പറമ്പിൽ വി മനു തോമസ് (30), വട്ട്യാംതോട്ടിലെ പുതുശേരി പ്രിയേഷ് (31), തില്ലങ്കേരി പള്ള്യത്തെ പി നിധിൻ (29), ശിവപുരം മുരിക്കിൻവീട്ടിൽ പ്രവീൺ (27), ആയിത്തറ മമ്പറത്തെ  വടക്കേകാരമ്മൽ ഷിബിൻ രാജ് (24), ശിവപുരം നന്ദനം വീട്ടിൽ പി   പി ജനീഷ് (30), ശിവപുരം ലിജിൻ നിവാസിൽ എം ലിജിൻ (26 ), പടിക്കച്ചാലിലെ ലിജിത്ത് എന്ന ഇത്തൂട്ടി (29) എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.  
    പ്രതികളെ   കസ്റ്റഡിയിൽവേണമെന്നും ജാമ്യം നൽകരുതെന്നുമാവശ്യപ്പെട്ട്  ഇരിട്ടി എസ്‌ഐ ദിനേശൻ കൊതേരി ജാമ്യനിഷേധ  റിപ്പോർട്ട് കോടതിയിൽ നൽകി. മനു തോമസ് ഉളിക്കലിലെ മറ്റൊരു ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപന  ഉടമയും, പ്രിയേഷും  നിഥിനും ഈ സ്ഥാപനത്തിലെ തൊഴിലാളികളും മറ്റുള്ളവർ ക്വട്ടേഷൻ സംഘാംഗങ്ങളുമാണ്.   ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനങ്ങൾതമ്മിലുള്ള   കുടിപ്പകമൂലമാണ് മറ്റൊരു സ്ഥാപന ഉടമ ഷൈമോനെ ആക്രമിക്കാൻ മനു തോമസ്   പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് ഇരു കാലുകളും തല്ലിയൊടിക്കുക എന്നതായിരുന്നു ക്വട്ടേഷൻ ഉടമ്പടി.  പ്രതികൾ  അറസ്റ്റിലാവുന്നതുവരെ  ഒരു ലക്ഷത്തി എൺപതിനായിരം രൂപ  മനു തോമസിൽനിന്ന് കൈപ്പറ്റി. ഷൈമോന്റെ    ഒന്നര പവന്റെ  മാലയും 28000 രൂപയും രണ്ട് മൊബൈൽ ഫോണും  പ്രതികൾ തട്ടിയെടുത്തു.  അറിയപ്പെടുന്ന ബിജെപി ക്രിമിനലുകൾ ഉൾപ്പെട്ടതാണ്  ക്വട്ടേഷൻ സംഘം. കാപ്പയുൾപ്പെടെ 16 കേസിൽ ബിജെപിക്കുവേണ്ടി അക്രമം നടത്തി  പ്രതിയായവരും സംഘത്തിലുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top