12 November Tuesday

ആര്‍എസ്എസ് ബോംബേറില്‍ 5 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 

തലശേരി
പൊന്ന്യം നാമത്ത്മുക്കിൽ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സിപിഐ എം പ്രവർത്തകർക്കുനേരെ ആർഎസ്എസ് ബോംബേറ്. പരിക്കേറ്റ അഞ്ചുപേരെ തലശേരി കോ–--ഓപറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്ന്യം വെസ്റ്റ് മലാൽ സ്വദേശികളായ വൈശ്യക്കാരത്തി കണ്ട്യൻപറമ്പത്ത് വി കെ സുബീഷ് (24), സൗപർണികയിൽ അശ്വിൻ (21), ശ്രീരാഗത്തിൽ വിഥുൻ (26), കക്കാടൻപറമ്പത്ത് യദുൽ കൃഷ്ണൻ (20), കണ്ടത്തിൽ വീട്ടിൽ ടി അജുൻ (31) എന്നിവർക്കാണ് പരിക്ക്. നാമത്ത് മുക്കിലൂടെ ബൈക്കിൽ വരികയായിരുന്ന സിപിഐ എം അനുഭാവി പൊന്ന്യംസ്രാമ്പിയിലെ മാസിനെയും (17) ആക്രമിച്ചു. 
നാമത്ത്മുക്കിലെ വാസുദേവന്റെ ഗൃഹപ്രവേശത്തിന് പോയി മടങ്ങുന്നവർക്കുനേരെ ഞായറാഴ്ച പകൽ മൂന്നരയോടെയായിരുന്നു ബോംബേറ്. ഗൃഹപ്രവേശം നടക്കുന്ന വീട്ടിൽ ശനിയാഴ്ചമുതൽ ശ്രമദാനത്തിലേർപ്പെട്ടവരാണ് അക്രമത്തിനിരയായത്. ബോംബിന്റെ ചീള് ശരീരത്തിലേക്ക് തുളച്ചുകയറിയാണ് പലർക്കും പരിക്ക്. വൈകിട്ട് അഞ്ചോടെ ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയാണ് മാസിനെ മർദിച്ചത്. 
സിപിഐ എം പ്രവർത്തകൻ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ സ്ഥലമാണ് നാമത്ത്മുക്ക്. ആർഎസ്എസ് കേന്ദ്രമായ ഇവിടെ മലാൽ സ്വദേശികളായ ചെറുപ്പക്കാർ ഗൃഹപ്രവേശത്തിനായുള്ള ശ്രമദാനം നടത്തിയതാണ് സംഘ്പരിവാറുകാരെ പ്രകോപിപ്പിച്ചത്. പരിക്കേറ്റവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ എൻ ഷംസീർ എംഎൽഎ, എം സി പവിത്രൻ, ടി പി ശ്രീധരൻ എന്നിവർ സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി പ്രദീഷ്‌കുമാർ, സിഐ പ്രതാപ്, എസ്ഐ ദിലീപ്കുമാർ എന്നിവർ ബോംബേറുണ്ടായ സ്ഥലം സന്ദർശിച്ചു. 
പ്രധാന വാർത്തകൾ
 Top