23 July Tuesday

ഉത്തര കേരള അമേച്വർ നാടക മത്സരം ഇന്നുതുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
കണ്ണപുരം 
കേരള സംഗീത നാടക അക്കാദമിയുടെ ഉത്തര കേരള അമേച്വർ നാടക മത്സരം  തിങ്കളാഴ‌്ച  കണ്ണപുരത്ത് തുടങ്ങും.  ഇടക്കേപ്പുറം തെക്ക് നവോദയം വായനശാല സഹകരണത്തോടെയാണ്  മത്സരം.  വൈകിട്ട് അഞ്ചിന് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.  സമാപന സമാപന സമ്മേളനം 22 ന് വൈകിട്ട് അഞ്ചിന് ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും  കണ്ണപുരം സഹകരണ ബാങ്ക് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ  ഓഡിറ്റോറിയത്തിലാണ് നാടക മത്സരം. 
പ്രധാന വാർത്തകൾ
 Top