കൊട്ടിയൂർ
ചന്ദ്രശേഖരന്റെ കാവലില്ലാതെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഭണ്ഡാരമെഴുന്നള്ളിപ്പ് നടന്നു. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആനയായിരുന്ന ചന്ദ്രശേഖരൻ ഭണ്ഡാരമെഴുന്നള്ളിപ്പ് ചടങ്ങ് ദിവസം കൊട്ടിയൂർനിന്നും നടന്ന് മണത്തണ പോതിനാക്കൂൽ തറയുടെ അരയാൽ കീഴിൽ നിലകൊള്ളാറുണ്ട്. പിന്നീട് കരിമ്പനക്കൽ ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിച്ചു എത്തുന്ന ഭണ്ഡാരത്തിനും അടിയന്തരക്കാർക്കുമൊപ്പം കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് അക്കരെ ക്ഷേത്രത്തിലേക്ക് പോകും പിന്നെ മകം നാൾവരെ അക്കരെക്ഷേത്രത്തിലെ കിഴക്കേനടയിലാണ് ചന്ദ്രശേഖരന്റെ വാസം. പ്രയാധിക്യം മൂലം കഴിഞ്ഞവർഷമാണ് ചന്ദ്രശേഖരൻ ചെരിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..