19 May Sunday

മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം പി ജയരാജന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കൂത്തുപറമ്പ് 
മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്‌കാരം ഐആർപിസി ഉപദേശകസമിതി ചെയർമാനും എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥിയുമായി പി ജയരാജന് സമർപ്പിച്ചു. മദ്യവിമുക്തിനേടിയ കുടുംബത്തിന്റെ പ്രതിനിധിയായ റുഖിയ ഉമ്മയും കണ്ണൂർ എ കെ ജി ആശുപത്രിയിലെ ഡോ. ക്ലീറ്റസും ചേർന്നാണ് പുരസ്‌കാരം സമർപ്പിച്ചത്. ഐആർപിസി ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ‘ഉണർവ്’ സ്‌നേഹക്കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു. ഉണർവ് സ്‌നേഹക്കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം അവാർഡ് പ്രഖ്യാപിച്ചത്. 
മദ്യത്തിനും ലഹരിക്കും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്‌കാരത്തിന് പി ജയരാജനെ തെരഞ്ഞെടുത്തത്.  തങ്ങളുടെ കുടുംബങ്ങളിൽ സ്വസ്ഥതയും സമാധാനവും കൊണ്ടുവന്ന നേതാവെന്ന നിലയിലാണ് പി ജയരാജന് അവാർഡ് നൽകുന്നതെന്ന് ലഹരിവിമുക്തിനേടിയവരും കുടുംബാംഗങ്ങളും അറിയിച്ചു.
പ്രധാന വാർത്തകൾ
 Top