18 August Sunday

ഏഴിമല, പയ്യന്നൂർ റെയിൽവേ സ‌്റ്റേഷൻ പരിസരങ്ങളിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
പയ്യന്നൂർ
ഏഴിമല റെയിൽവേ സ്‌റ്റേഷനിലും പയ്യന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തും തീപിടിത്തം. വിഷു ദിനത്തിൽ പകൽ രണ്ടരയോടെയാണ‌് ഏഴിമലയിൽ തീപിടിച്ചത‌്. മാലിന്യങ്ങൾ കത്തിക്കുന്നതിടെയാണ് തീ പഴയ കെട്ടിടത്തിലേക്കും പ്ലാറ്റ്‌ഫോമിലേക്കും ആളിപ്പടർന്നത്. 
പയ്യന്നൂരിൽനിന്ന‌് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് പ്ലാറ്റ്‌ഫോമിലേക്കും ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പടർന്ന തീയണച്ചത്. റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ ഭാഗം തീപിടിത്തത്തിൽ കത്തിനശിച്ചു. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷന്റെ വടക്കുഭാഗത്തെ കാറ്റാടികൂട്ടങ്ങൾക്കാണ് തീപിടിച്ചത്.
 പകൽ പതിനൊന്നരയോടെയാണ് സംഭവം. റോട്ടറി പാർക്കിങ‌് കേന്ദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കാറ്റാടിക്കൂട്ടങ്ങളിലാണ് തീപിടിത്തമുണ്ടായത‌്. പയ്യന്നൂരിൽനിന്നും അഗ്നിസുരക്ഷാ സേനയെത്തിയാണ‌് തീ നിയന്ത്രണ വിധേയമാക്കിയത‌്.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top