പെരളശേരി
ജില്ലയിൽ ഡിഫറന്റിലി ഏബിൾഡ് പഴ്സൺസ് വെൽഫെയർ ഫെഡറേഷൻ മെമ്പർഷിപ്പ് വിതരണം തുടങ്ങി. മൂന്നുപെരിയയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് റോൾ മോഡൽ അവാർഡ് നേടിയ ഡിഎഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റും എൻപിആർഡി ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഗിരീഷ് കീർത്തിയേയും കലാഭവൻ മണി സേവാസമിതി പുരസ്കാരം ലഭിച്ച സംസ്ഥാന ജോ. സെക്രട്ടറി അജി അമ്പാടിയെയും അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി വി ഭാസ്കരൻ അധ്യക്ഷനായി. മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ഒ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ജയകുമാർ, എൻ ഉത്തമൻ, കെ വി ബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..