24 October Thursday

ആർഎസ്‌എസ്‌ അക്രമം സിപിഐ എം പ്രവർത്തകന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
കണ്ണവം 
ആർഎസ്എസ് ആക്രമണത്തിൽ  സിപിഐ എം  പ്രവർത്തകന്‌  ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് തൊടീക്കളം ബ്രാഞ്ച് സെക്രട്ടറി ശൂലവീട്ടിൽ ടി ഷാജിയെയാണ്‌ ആക്രമിച്ചത്‌. ശനിയാഴ്ച രാവിലെ  തൊടീക്കളം റേഷൻ കടക്ക് സമീപം ആർഎസ്എസ്സുകാരായ  പ്രകാശൻ, ടുട്ടു എന്ന ജിജോ  എന്നിവർ ചേർന്നാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്‌ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഷാജിയെ തലശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷാജിയുടെ ഉടമസ്ഥതയിലുള്ള വയലിൽ മഴവെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കുടുംബ വഴക്കിനെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്ന ആർഎസ്എസ്  ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന്‌  സിപിഐ എം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top