04 August Wednesday

കെ വി സക്കീർഹുസൈൻ സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
ഇരിട്ടി
സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറിയായി കെ വി സക്കീർഹുസൈൻ ചുമതലയേറ്റു. നിയമസഭാ തെരഞ്ഞെടുപ്പിൽ സക്കീർഹുസൈൻ പേരാവൂരിൽ സ്ഥാനാർഥിയായതിനെ തുടർന്ന്‌ ആക്ടിങ് സെക്രട്ടറിയായി പി പി അശോകൻ പ്രവർത്തിക്കുകയായിരുന്നു. ചൊവ്വാഴ്‌ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ്‌ സക്കീർ ഹുസൈനെ സെക്രട്ടറിയായി തീരുമാനിച്ചത്‌. 
 ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വൽസൻ പനോളി, പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌ കുര്യൻ എന്നിവർ പങ്കെടുത്തു. കെ വി സക്കീർ ഹുസൈൻ അധ്യക്ഷനായി. പി പി അശോകൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top