01 August Sunday

ഗർഭിണിയെ ആക്രമിച്ച 
3 ബിജെപി പ്രവർത്തകർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
പയ്യന്നൂര്‍
എൻഡിഎ കല്യാശേരി മണ്ഡലം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയ്‌ക്കിടെ ഗർഭിണിയെയും ഭർത്താവിനെയും ആക്രമിച്ച  സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിലായി. മണ്ടൂരിലെ സി വി പ്രശാന്തന്‍ (39), കണ്ണപുരത്തെ പി രാജേഷ് (44),  യോഗശാലയിലെ രാഹുല്‍ മണി (32) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ്  അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 29ന് വൈകിട്ട് ദേശീയപാതയിൽ  എടാട്ടായിരുന്നു  സംഭവം. ഗര്‍ഭിണിയായ ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29)യെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്‌ അക്രമം. കാർ ഓടിച്ച ഭർത്താവിനെയും യുവതിയെയും സംഘം കൈയേറ്റം ചെയ്‌തു. എസ് ഐ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർകൂടി പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസിൽ 15 പ്രതികളാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top