17 October Thursday

അശോക‌് വധത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

തിരുനെൽവേലിയിൽ ഡിവൈഎഫ‌്ഐ ജില്ലാ ട്രഷറർ അശോകിനെ ജാതി ഭ്രാന്തന്മാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ‌്ഐ കണ്ണൂരിൽ നടത്തിയ പ്രകടനം

 കണ്ണൂർ

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഡിവൈഎഫ‌്ഐ  ജില്ലാ ട്രഷറർ അശോകിനെ ജാതി ഭ്രാന്തന്മാർ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  ഡിവൈഎഫ‌്ഐ  ജില്ലാ കമ്മിറ്റി കണ്ണൂരിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനു തോമസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സക്കീർ ഹുസൈൻ, മുഹമ്മദ് അഫ്സൽ, കെ ലയ എന്നിവർ സംസാരിച്ചു. പി പി ഷാജിർ സ്വാഗതവും എം  ശ്രീരാമൻ നന്ദിയും  പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top