18 July Thursday

- ഇ എം എസിന്റെ ലോകം സെമിനാർ നവകേരളം ഹരിത കേരളമാകണം: ടി ഗംഗാധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കണ്ണൂർ
നവ കേരളത്തിന്റെ  വികസനത്തിൽ ഗ്രീൻ ടെക്നോളജി ഉപയോഗപ്പെടുത്തണമെന്ന‌് ശാസ്ത്രസാഹിത്യ പരിഷത്ത‌് മുൻ പ്രസിഡന്റ് ടി ഗംഗാധരൻ പറഞ്ഞു. ‘ഇ എം എസിന്റെ ലോകം’ സെമിനാറിൽ നവകേരള നിർമാണം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംസ്ഥാനത്ത‌് സമഗ്രമായ ജലവിഭവ മാനേജ്മെന്റ് ഉയർന്നു വരണം.  മുഖ്യമന്ത്രി നെതർലൻഡിൽ പോയി വന്നപ്പോൾ പറഞ്ഞതും ഇതാണ്. നദികൾക്ക് അതിന്റേതായ സ്ഥാനം നൽകണം. പെരിയാർ 300 മീറ്റർ വീതിയിൽ ഒഴുകുന്ന പുഴയായിരുന്നു. പ്രളയം വന്നപ്പോൾ  ഒമ്പതു കിലോമീറ്റർ വീതിയിലാണ് ഒഴുകിയത്. പുഴക്ക് പുഴയുടെ സ്ഥാനം നൽകാത്തതാണ് ഇതിനു കാരണം.
 പ്രകൃതി ദുരന്തം ഉണ്ടാകുന്നത് മനസ്സിലാക്കി ഭൂജല വിഭവങ്ങൾ ഉപയോഗിക്കാനാകണം.  തദേശ സ്ഥാപനങ്ങൾ, ജനകീയ സമിതികൾ, ടെക്നോളജി എന്നിവ കൂട്ടിയോജിപ്പിച്ച് വേണം നവ കേരളം നിർമിക്കാൻ.  ഹരിതകേരളം പദ്ധതി കൃഷിക്കും ശുചിത്വത്തിനും മാത്രം പോര. കേരളത്തിന്റെ മൊത്തം വികസനത്തിൽ ഹരിതവൽക്കരണം വേണം–-  ടി ഗംഗാധരൻ പറഞ്ഞു.
ശാസ്ത്രബോധത്തെ 
പിറകോട്ട് 
നയിക്കുന്നു: 
ഫെലിക്സ് ബാസ്റ്റ്
കണ്ണൂർ
 ശാസ്ത്രബോധം വളർത്താൻ ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ സ്ഥാപിച്ച ഇൻസ എന്ന സംഘടന ഇപ്പോൾ ശാസ്ത്രബോധവും യുക്തിചിന്തയും അധഃപതിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അന്റാർട്ടിക്ക പര്യവേഷണ സംഘത്തിൽ അംഗമായിരുന്ന ഡോ. ഫെലിക്സ് ബാസ്റ്റ് പറഞ്ഞു.  ഭരണഘടനയുടെ 51എ (എച്ച് ) ശാസ്ത്രബോധവുമായി ബന്ധപ്പെട്ട വകുപ്പാണ്. ഇത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹം ഏറ്റെടുക്കണം.  മത ഗ്രന്ഥങ്ങളിലൊന്നും പരാമർശിക്കാത്ത ഭൂഖണ്ഡം അന്റാർട്ടിക്കമാത്രമാണ്. മതമില്ലാത്ത ഭൂഖണ്ഡം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ജപ്പാനിൽ  മതവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിനും അവധിയില്ല. ഇവിടെ ഓരോ ജയന്തിക്കും അവധിയാണ്. മതപരമായ അവധി ദിവസങ്ങളാണ് ഇന്ത്യയിൽ കൂടുതൽ. ജപ്പാൻ, ഡെൻമാർക്ക്, സ്വീഡൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ മതത്തിലും ഈശ്വരനിലും വിശ്വസിക്കുന്നവരുടെ എണ്ണം കുറവാണ്. അവിടെ കുറ്റകൃത്യവും കുറവാണ്. സ്കാൻഡിനേവിയൻ രാഷ‌്ട്രങ്ങളിൽ 10 ശതമാനം ആളുകൾ മാത്രമാണ് ദൈവ വിശ്വാസികൾ. ഇത്തരം രാജ്യങ്ങളിൽ ജനങ്ങൾക്ക് മനഃപ്രയാസവും കുറവാണെന്ന് ഫെലിക്സ് ബാസ്റ്റ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top