22 October Tuesday

നെൽകൃഷി വികസനത്തിന് ഊന്നൽ നൽകി കർഷകസംഘം പഠന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
തളിപ്പറമ്പ്
കാർഷിക മേഖലയിൽ നെൽകൃഷി വികസനത്തിന് ഊന്നൽ നൽകി ജില്ലാ കർഷക പഠന ക്യാമ്പ്. ഉൽപാദന വർധനയും ശാസ്ത്രീയമായ കൃഷി പരിശീലനവും ലക്ഷ്യമിട്ടാണ് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെയും ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 70 നെൽകർഷകർക്ക് ക്ലാസ് നൽകിയത്. 
 ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
 കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. പി ജയരാജ് അധ്യക്ഷനായി. ഒ വി നാരായണൻ, പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പഴം പച്ചക്കറി പരിപാലനത്തെക്കുറിച്ച് റനിഷ മന്നമ്പേത്ത്, നെൽകൃഷി വിള പരിപാലനത്തെക്കുറിച്ച് അനു, കീടരോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് കൃഷി വിജ്ഞാനകേന്ദ്രം ഫാം മാനേജർ കെ എം പി ഷഹനാസ് എന്നിവർ ക്ലാസെടുത്തു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതവും കെ കൃഷ്ണൻ നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top