21 May Tuesday

പിണറായി പെരുമയിൽ നൃത്തരാവ‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
പിണറായി 
പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം സമ്മാനിച്ച പിണറായി പെരുമ സർഗോത്സവം 2019 ന്റെ മൂന്നാം ദിനം  നടി നവ്യാ നായരും സംഘവും അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻകൊണ്ട് ധന്യമായി. കാണാൻ  ആയിരങ്ങളെത്തി. 
പിണറായി കൾച്ചറൽ സൊസൈറ്റിയുടെ പരിശീലനക്കളരിയിൽ നാടക പരിശീലനം ലഭിച്ച കുട്ടികൾക്കും പരിശീലകൻ ശശികുമാർ വെഞ്ഞാറമൂടിനും  സൂര്യ കൃഷ്ണമൂർത്തി ഉപഹാരങ്ങൾ സമ്മാനിച്ചു. മൊബൈൽ ക്വിസ‌് മത്സരത്തിൽ സമ്മാനം നേടിയ പി ശ്രീധരന് പിണറായി സബ്ബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് സമ്മാനം നൽകി. വി പ്രദീപൻ അധ്യക്ഷനായി. കോയിപ്രത്ത് രാജൻ സ്വാഗതവും ടി പി രാജീവൻ നന്ദിയും പറഞ്ഞു. 
വ്യാഴാഴ്‌ച  പിണറായി പെരുമ കൾച്ചറൽ സൊസൈറ്റി അവതരിപ്പിക്കുന്ന കുട്ടികളുടെ ഡാൻസ് അരങ്ങേറ്റം വൈകിട്ട് ആറിന് തിരുവരങ്ങ‌് വേദിയിൽ. ഏഴിന് എം80 മൂസ ടീമിലെ  വിനോദ് കോവൂരും സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്ന കോമഡി ഷോ, രാജ് കലേഷ് അവതരിപ്പിക്കുന്ന മാജിക് ഷോ. പത്തിന് മലയാള ചലച്ചിത്രം അരവിന്ദന്റെ അതിഥികൾ.
പ്രധാന വാർത്തകൾ
 Top