17 February Sunday

ശബരിമല ദർശനം നടത്തിയത‌് സ്വന്തം താൽപര്യപ്രകാരം: അഡ്വ. ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
കണ്ണൂർ
തങ്ങളുടെ ശബരിമല സന്ദർശനം സർക്കാരിന്റെ രഹസ്യ അജൻഡയാണെന്ന പ്രചാരണം   അടിസ്ഥാന രഹിതമാണെന്ന‌് അഡ്വ. ബിന്ദു പറഞ്ഞു. എട്ടുവർഷത്തോളമായി ഒരു രാഷ‌്ട്രീയ പാർടിയുമായും തനിക്ക‌് ബന്ധമില്ല‌.    ആരുടെയും പിൻബലത്തിലോ രാഷ‌്ട്രീയ താൽപര്യത്തിലോ  അല്ല മലകയറിയത‌്.   സുപ്രീംകോടതിവിധിക്കുശേഷം ആദ്യമായി ശബരിമലദർശനം നടത്തിയ രണ്ട‌് വനിതകളിൽ  ഒരാളാണ‌് കണ്ണൂർ സർവകലാശാലയുടെ പാലയാട‌് സ‌്കൂൾ ഓഫ‌് ലീഗൽ സ‌്റ്റഡീസിലെ അധ്യാപികയായ ബിന്ദു.  കോളേജിൽവച്ച‌് ദേശാഭിമാനിയോട‌് പ്രതികരിക്കുകയായിരുന്നു അവർ.   
  ഇന്ത്യൻ പൗരനെന്ന നിലയിൽ തന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത‌്  ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമാണ‌്. അത‌് മാത്രമാണ‌്  സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത‌്.   സ‌്ത്രീകളെ മാറ്റി നിർത്തേണ്ട  ഇടമല്ല ശബരിമല. വിവേചനങ്ങൾ അവസാനിപ്പിക്കണം.   സ‌്ത്രീ പ്രവേശനത്തെ കരുവാക്കി ശബരിമല പിടിച്ചെടുക്കാനുള്ള ശ്രമം തകർന്നതിലുള്ള രോഷമാണ‌്   പിന്നീട‌് വർഗീയവാദികൾ  അക്രമങ്ങളിലുടെ പ്രകടിപ്പിച്ചത‌്. 
ശബരിമലയിൽ ആദ്യം സന്ദർശിക്കാൻ പോയപ്പോൾ തിരിച്ചുപോകണമെന്ന പൊലീസ‌് നിലപാടിനോട‌്   അപ്പോൾ  തനിക്ക‌് വിയോജിപ്പ‌് തോന്നിയെങ്കിലും പിന്നീട‌് അത‌് ശരിയാണെന്ന‌് മനസിലായി.  കാരണം  ആദ്യത്തെ ശ്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത‌് സംഘർഷത്തിനുള്ള നീക്കം തടയാനായിരുന്നു.  നാമജപം എന്ന പേരിൽ ശബരിമല കർമസമിതി ശബരിമലയിൽ നടത്തുന്നത‌്    നിയമവിരുദ്ധമായ കാര്യങ്ങളാണ‌്. നാ   തങ്ങൾ  ആദ്യമലകയറ്റത്തിനിടെ നേരിട്ടത‌്  കൊലയാളി സംഘത്തിൽനിന്നുള്ള ഭീഷണികളാണ‌്.  തങ്ങൾ ദർശനം നടത്തിയതിന്റെപേരിൽ ശുദ്ധികലാശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിയെടുക്കും. ബിന്ദു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top