25 September Saturday

ഭൂമി സ്വന്തമായി; യശോദക്ക് വീട് വയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പെരിങ്കരിയിലെ യശോദ 
കെ കെ ശെെലജ എംഎൽഎയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുന്നു.

ഇരിട്ടി
‘ഇനി ഈ ഭൂമിയുടെ അവകാശി ഞാൻ തന്നെയായല്ലോ. ഇനിയെനിക്ക് നല്ലൊരു വീട് വയ്‌ക്കണം...' ഇരിട്ടി പെരിങ്കരി സ്വദേശി യാശോദയുടെ സന്തോഷത്തിന്  ഇരട്ടിമധുരം. സ്വന്തമായൊരു വീട് എന്ന യാശോദയുടെ സ്വപ്‌നമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
വർഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ഇല്ലാത്തതാണ് പുതിയ വീട് നിർമാണത്തിന് വിലങ്ങുതടിയായത്. വർഷങ്ങൾക്ക് മുമ്പ് ഇരിട്ടി പെരിങ്കരിയിയിൽ  കുടിയേറി താമസിച്ച  ഇവരുടെ ഭൂമിക്ക് പട്ടയം ഇല്ലാത്തത്  ആനുകൂല്യങ്ങൾക്കും  ലൈഫ് പദ്ധതിയിൽ  വീട് ലഭിക്കുന്നതിനും തടസ്സമായി.  
രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ  അദാലത്തിൽ പട്ടയത്തിന്‌  അപേക്ഷ നൽകി. ഇപ്പോൾ പട്ടയം സ്വന്തമായി. തടസ്സങ്ങൾ നീങ്ങി ലൈഫ് പദ്ധതിയിൽ  വീട് ലഭിക്കുമെന്ന  പ്രതീക്ഷയിലാണിവർ. വിധവയായ യാശോദക്ക് അഞ്ചു മക്കക്കളുണ്ട്‌. ഇളയ മകന്റെ കൂടെയാണ് താമസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top