25 September Saturday

അഭിമാനത്തോടെ ആസിയ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പട്ടയവുമായി ടി എസ് ആസിയ

പട്ടയം കൈയിൽ കിട്ടിയപ്പോൾ ആസിയയുടെ കണ്ണ് നിറഞ്ഞു. ഒന്നും  ഉരിയാടാനായില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ കൈവന്ന സന്തോഷം കണ്ണീരായി ഒഴുകി. കുഞ്ഞിമംഗലം ഏഴിലോട് വാടക വീട്ടിൽ കഴിയുന്ന ടി എസ് ആസിയക്ക് സ്വന്തം പേരിൽ നാല് സെന്റ് ഭൂമി ലഭിച്ചതിന്റെ സന്തോഷം. പയ്യന്നൂർ താലൂക്ക് പട്ടയമേളയിലാണ് ആസിയക്ക് പട്ടയം ലഭിച്ചത്.
പാചകത്തൊഴിലാളിയായ ഭർത്താവ് മുഹമ്മദിന് വാതരോഗം പിടിപെട്ടതോടെ  കുടുംബം തളർന്നു.  ഭർത്താവ് നഷ്ടപ്പെട്ട മകൾ സീനത്തും 11 വയസുള്ള മകനും കൂടെയുണ്ട്. കൂലിപ്പണിക്കാരിയായ സീനത്താണ് ഏക ആശ്രയം. 7200 രൂപ വാടക കൊടുത്താൽ ജീവിതച്ചെലവിനായി ഒന്നുമില്ലാത്ത സ്ഥിതി. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിമംഗലത്ത് വീട്ടിനായി തറകെട്ടി കാത്തിരിക്കുകയായിരുന്നു.  പട്ടയമില്ലാത്തതിനാൽ ലൈഫ്‌ പദ്ധതിയിൽ വീട് നിർമിക്കാനായില്ല.  ഇപ്പോൾ ഭൂമി സ്വന്തമായി. ഇനിയൊരു കൊച്ചു വീട് നിർമിക്കണമെന്ന്‌  ആസിയ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top