25 September Saturday

രജനിക്കും കുടുംബത്തിനും വീട് പുതുക്കിപ്പണിയാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

തലശേരി താലൂക്ക് പട്ടയമേളയിൽ എം രജനിക്ക് കെ പി മോഹനൻ എംഎൽഎ പട്ടയം നൽകുന്നു

 തലശേരി

മാനന്തേരി തയ്യിൽ വീട്ടിൽ രജനിക്കും ഭർത്താവ് മനോജിനും ഇനി ആശ്വസിക്കാം. പട്ടയം കിട്ടിയ സന്തോഷത്തിലാണിവർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ തലശേരി താലൂക്ക്‌ പട്ടയമേളയിലാണ് ഇവരുടെ ദീർഘകാല ആഗ്രഹം സഫലമായത്.
വീട് പുതുക്കിപ്പണിയാൻ  വായ്പക്ക് അപേക്ഷിച്ചപ്പോഴാണ്‌  പട്ടയമില്ലെന്നത്‌  അറിഞ്ഞത്. രജനിയുടെ അമ്മയുടെ ഓഹരിയിൽനിന്നും ലഭിച്ച 13 സെന്റ് സ്ഥലത്ത് 25 വർഷം മുമ്പാണ്‌  ഇവർ കട്ടകൊണ്ട് ചെറിയ വീട് നിർമിച്ചത്‌. നാലു വർഷം മുമ്പ്‌  വീട് പുതുക്കിപ്പണിയാൻ വായ്പയെടുക്കാൻ  പട്ടയത്തിന്‌ അപേക്ഷ നൽകി.  താലൂക്ക് പട്ടയമേളയിൽ കുടുംബത്തിന് പട്ടയം ലഭിച്ചതോടെ  വേഗം വീട് പുതുക്കിപ്പണിയാമെന്ന ആശ്വാസത്തിലാണ്‌  കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top