21 October Monday

ബംഗാളിലെ പൊലീസ്‌ ഭീകരതയ്‌ക്കെതിരെ യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

പശ്‌ചിമബംഗാളിൽ യുവജന മാർച്ചിനുനേരെയുണ്ടായ പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ

കണ്ണൂർ
പശ്‌ചിമ ബംഗാളിൽ യുവജന മാർച്ചിനുനേരെയുണ്ടായ പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച്   ഡിവൈഎഫ്ഐ  നേതൃത്വത്തിൽ ജില്ലയിലുടനീളം പ്രകടനങ്ങളും യോഗങ്ങളും നടന്നു. ബ്ലോക്ക് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. തലശേരിയിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. എം ശ്രീരാമൻ, പി ശ്രുതി, പി അനൂപ്, പി അഖിൽ എന്നിവർ സംസാരിച്ചു. മാടായിയിൽ എം വിജിൻ ഉദ്ഘാടനം ചെയ്തു. കെ വി സന്തോഷ്, എ വി മണിപ്രസാദ്, സി പി ഷിജു, എം വി ഷിമ, പി ആർ ജിജേഷ് എന്നിവർ സംസാരിച്ചു. പെരിങ്ങോത്ത്  പി പി സിദിൻ ഉദ്ഘാടനം ചെയ്തു. പി അജിത്ത്, വി പി രജീഷ്, എ അഖിൽ, മനേഷ് മോഹൻ എന്നിവർ സംസാരിച്ചു. പിണറായിയിൽ പി എം അഖിൽ, ടി ഷൈജേഷ്‌, സന്ദീപ്, ആരതി എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ കെ ജി ദിലീപ്, സിദ്ധാർഥ്‌ ദാസ്, നൗഷീലത്ത് എന്നിവർ സംസാരിച്ചു. എടക്കാട് കെ സി ഷബിൻ,  എം പ്രജിൽ, ഒ വി നിജേഷ്, പി രനിൽ എന്നിവർ പ്രകടനത്തിന്‌ നേതൃത്വം നൽകി. ചക്കരക്കല്ലിൽ വി വി പ്രജീഷ്, കെ രജിൻ, സി പി രജിത്ത്, എസ്‌ നിജിൻ, എൻ പ്രമോദ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top