07 October Friday

സിപിഐ എം ഓഫീസുകളിൽ ഇന്ന്‌ ദേശീയ പതാകയുയർത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
കണ്ണൂർ
സ്വാതന്ത്ര്യത്തിന്റെ 75 –-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എമ്മിന്റെ ജില്ലയിലെ എല്ലാ ഓഫീസുകളിലും ദേശീയപതാക ഉയർത്തും. ജില്ലാ –ഏരിയാ കമ്മിറ്റി ഓഫീസുകളിൽ രാവിലെ എട്ടിന്‌ പതാക ഉയർത്തും.  ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തും. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജൻ പിണറായിയിലും ടി വി രാജേഷ് പയ്യന്നൂരിലും എൻ ചന്ദ്രൻ അഞ്ചരക്കണ്ടിയിലും എ എൻ ഷംസീർ തലശേരിയിലും വി ശിവദാസൻ പേരാവൂരിലും പതാകയുയർത്തും.  
ദേശീയപതാക ഉയർത്തിയശേഷം ഭരണഘടന ആമുഖം പ്രതിജ്ഞയായി ചൊല്ലും. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കാൻ പരിശ്രമിക്കുന്ന ഭരണകൂട നടപടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുതന്നെ വെല്ലുവിളിയാണ്. അത്തരമൊരു പ്രത്യേക സാഹചര്യത്തിലാണ് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം സിപിഐ എം ജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്നത്. ജില്ലയിലാകെ സ്വാതന്ത്ര്യസമര സേനാനികളും അവരുടെ ബന്ധമിത്രാദികളുമായ 225 പേരെ ഇതിനകം ആദരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top