08 August Saturday

കറൻസി തട്ടിപ്പ്‌‌, മയക്കുമരുന്ന് കേസ്‌ ലീഗ് ക്രിമിനലിനെതിരെ പൊലീസ് നടപടി ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
പരിയാരം
കോരൻപീടികയിലും സമീപപ്രദേശങ്ങളിലും സ്വൈരജീവിതത്തിന് ഭീഷണിയായ ലീഗ് ക്രിമിനലിന്റെ  പേരിൽ  പരിയാരം പൊലീസ്‌ നടപടി ശക്തമാക്കി. ഇതുസംബന്ധിച്ച്‌ സർക്കിൾ ഇൻസ്പെക്ടർ കെ വി ബാബു തുടർനടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.  കറൻസി തട്ടിപ്പ്‌‌, മയക്കുമരുന്ന്, മാഫിയാ ക്വട്ടേഷൻ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോരൻപീടികയിലെ പി വി റിവാജിനെതിരെയാണ് കൂടുതൽ നടപടി. അടുത്തിടെ പിടിയിലായ കറൻസി തട്ടിപ്പ്‌‌, മയക്കുമരുന്ന്  മാഫിയാ സംഘത്തിലും റിവാജ്‌ ഉൾപ്പെടുന്നു.സംഭവത്തിൽ റിവാജുൾപ്പെടെ 14  പേരുടെ പേരിലാണ്‌ പരിയാരം പൊലീസ് കേസെടുത്തത്‌. അഞ്ചുപേരെ പരിയാരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തു.  ഇനിയും  ക്രിമിനൽ കേസിൽ ഉൾപ്പെട്ടാൽ കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കും. 
മണൽ കടത്തുന്നത്‌ പരിശോധിക്കാനെത്തിയ എസ്‌ഐ രാജനെ പരിയാരം കാരക്കുണ്ടിൽ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്‌, സിപിഐ എം പ്രവർത്തകരുടെ വീട്‌ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളുണ്ട്.  പൊലീസിന്റെ  കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയാണ് പ്രതി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top