30 July Friday
ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ കോഴ

കോടതി ഇന്ന്‌ സുന്ദരയുടെ 
മൊഴിയെടുത്തേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കാസർകോട് 
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി നേതാക്കൾ പണം നൽകിയ കേസിൽ ചൊവ്വാഴ്ച കാസർകോട്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി–-2  കെ സുന്ദരയുടെ രഹസ്യമൊഴിയെടുത്തേക്കും.
സിആർപിസി 164 പ്രകാരം രഹസ്യമൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുവേണ്ടി നേതാക്കൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപനൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്നുമാണ്‌ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന സുന്ദര ബദിയഡുക്ക പൊലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയത്‌.  കോടതി ഉത്തരവ്പ്രകാരമാണ്‌ കെ സുരേന്ദ്രനെതിരെ പൊലീസ്‌ കേസെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top