19 October Saturday

നാറാത്ത് പഞ്ചായത്തിൽ മുഴുവൻ സ്‌കൂളുകളിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

 മയ്യിൽ

നാറാത്ത് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ദേശാഭിമാനി. ദേശാഭിമാനി എന്റെ പത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്‌ഘാടനം കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്‌കൂളിൽ  പ്രസിഡന്റ് കെ ശ്യാമള  പ്രധാനാധ്യാപിക കെ വി ഗീതക്ക്  പത്രം നൽകി നിർവഹിച്ചു. കെ വി ഗീത അധ്യക്ഷയായി. 
ദേശാഭിമാനി യൂണിറ്റ് മാനേജർ സജീവ് കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണൻ, കെ എം രമണി, എ അശോകൻ, എ ബൈജു, ഇ ജെ സുനിൽ, കെ ബൈജു, പി ഷൈമ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം കെ ശ്രീജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ സൂചല നന്ദിയും പറഞ്ഞു. നാറാത്ത‌് പഞ്ചായത്താണ‌് സ‌്കൂളിൽ പത്രം സ‌്പോൺസർ ചെയ‌്തത‌്.
പ്രധാന വാർത്തകൾ
 Top