18 November Monday

വറുതിയെ നേരിടാൻ ആടുവലയുമായി കടലിന്റെ മക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

എട്ടിക്കുളത്ത‌് കടലിൽ ആടുവലയെറിഞ്ഞ‌് മീൻപിടിക്കുന്നു

 പയ്യന്നൂർ

കടലാക്രമണം രൂക്ഷമായതും ട്രോളിങ‌് നിരോധനവും കടലിന്റെ മക്കളെ വറുതിയിലേക്ക‌് നയിക്കുകയാണ‌്. 
മത്സ്യബന്ധന ബോട്ടുകൾ കരയിലടുപ്പിച്ച‌് കടൽ ശാന്തമാകാൻ കാത്തിരിക്കുകയാണിവർ. ഇതോടെയാണ‌് എട്ടിക്കുളം, പാലക്കോട‌് കടപ്പുറത്ത‌് ഒരു പറ്റം യുവാക്കൾ  ഉപജീവനത്തിനായി കടലിലേക്ക‌് ആടുവലയെറിഞ്ഞ‌് മീൻ പിടിക്കാൻ ഇറങ്ങിയത‌്.  
ഡിസ‌്കോ വലയെന്നും  ഇസ്രയേൽ വലയെന്നും അറിയപ്പെടുന്ന മൂന്ന‌് പാളികളുള്ള വലയാണിത‌്. ശക്തമായ തിരമാലകൾക്കിടയിലേക്ക‌് കരയിൽനിന്ന‌് വലയെറിയുകയും ഇതിൽ പെടുന്ന മത്സ്യങ്ങളെ വലിച്ചു കയറ്റുകയുമാണ‌് ചെയ്യുന്നത‌്. കരയോട‌് അടുത്തെത്തുന്ന വലിയ മീനുകളാണ‌് ഇതിൽപെടാറ‌്. പ്രാദേശികമായി ഉണ്ടാക്കുന്ന ഈ വലയ‌്ക്ക‌് 12000 രൂപയോളം വില വരും. മീനുകളുടെ ലഭ്യത കുറവാണെങ്കിലും ട്രോളിങ‌് നിരോധനംമൂലമുള്ള വറുതിയെ താൽക്കാലികമായെങ്കിലും  നേരിടാൻ ഈ വലയെറിയലിലൂടെ ഇവർക്കു കഴിയുന്നു. 
പ്രധാന വാർത്തകൾ
 Top