22 June Tuesday

2 ദിവസം 4,420

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കണ്ണൂർ
ജില്ലയിൽ രണ്ടു ദിവസത്തിനുള്ളിൽ 4420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 2261 പേർക്കും വെള്ളിയാഴ്ച  2159 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ 2078 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ 47 പേർക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും 31 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 26.02 ശതമാനം. 
വ്യാഴാഴ്ച 2261 പേരാണ്‌ രോഗബാധിതരായത്‌. സമ്പർക്കത്തിലൂടെ 2192 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ 38 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 30 ആരോഗ്യപ്രവർത്തകർക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. 24.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 120,474 ആയി. ഇവരിൽ 1488 പേർ വെള്ളിയാഴ്ച  രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 90,610 ആയി. 483 പേർ കോവിഡുമൂലം മരിച്ചു. 26832 പേർ ചികിത്സയിലാണ്.
ജില്ലയിൽ നിലവിലുള്ള പോസിറ്റീവ് കേസുകളിൽ 26,070 പേർ വീടുകളിലും 762 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 75,824 പേരാണ്. ഇതിൽ 74,486 പേർ വീടുകളിലും 1,338 പേർ ആശുപത്രികളിലുമാണ് കഴിയുന്നത്.
മൊബൈൽ ആർടിപിസിആർ പരിശോധന
കണ്ണൂർ
ശനിയാഴ്ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. 
കിണവക്കൽ മൗവ്വേരി മാപ്പിള എൽപി സ്‌കൂൾ കോട്ടയം മലബാർ, സിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂൾ തില്ലങ്കേരി, പാപ്പിനിശേരി സാമൂഹ്യാരോഗ്യകേന്ദ്രം, ബിഇഎം എൽപി സ്‌കൂൾ പയ്യന്നൂർ, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധനക്ക് സൗകര്യം. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സമയം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top