21 May Tuesday

പണവും പദവിയും കിട്ടിയാൽ കോൺഗ്രസ‌് നേതാക്കൾ ബിജെപിയിൽ ചേക്കേറും: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
തളിപ്പറമ്പ് 
ടോം വടക്കൻ മാത്രമല്ല പണവും സ്ഥാനവും കൊടുത്താൽ കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായിരിക്കുകയാണെന്ന്  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. നേതാക്കളെ ചാക്കിട്ടു പിടിക്കാൻ ബിജെപി എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബിജെപിയും ആർഎസ്എസ്സും മസിൽ പവറും മണിപവറും ഉപയോഗിച്ചാണ് പലയിടത്തും ഭരണം നടത്തുന്നത്. പണവും  സ്ഥാനവും കൊടുത്താൽ ഏത് കോൺഗ്രസ് നേതാവും ബിജെപിയിലേക്ക് മാറും. 
കോൺഗ്രസിന് രാജ്യത്തെ രക്ഷിക്കാനാവില്ല. ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞതാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നം. ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണെന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങി. ഇന്ത്യൻ പട്ടാളത്തിന് നേരെയുണ്ടായ ഭീകരാക്രമണം ബിജെപി സർക്കാർ ക്ഷണിച്ചു വരുത്തിയതാണെന്നും ഇ പി ജയരാജൻ പറഞ്ഞു. -വേലിക്കാത്ത് രാഘവൻ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top