21 May Tuesday

മോഡി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി:- പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
പയ്യന്നൂർ
കഴിഞ്ഞ അഞ്ച‌് വർഷത്തിനുള്ളിൽ  ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നയമാണ‌്  നരേന്ദ്രമോഡി സർക്കാർ  നടപ്പാക്കിയതെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു.  രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക‌് വേണ്ടി സിബിഐയെയും  ആർബിഐ യെയും ഉപയോഗിച്ചു.  റിസർവ‌് ബാങ്കിന്റെ രണ്ട‌്  ഗവർണർമാരാണ‌് രാജിവച്ചത‌്.  ചരിത്രത്തിലാധ്യമായി സുപ്രീംകോടതിയിലെ നാല‌് ജഡ‌്ജിമാർക്ക‌് ചീഫ‌് ജസ‌്റ്റിസിനെതിരെ വാർത്താസമ്മേളനം വിളിച്ച‌് ചേർക്കേണ്ടി വന്നു.  പയ്യന്നൂരിൽ എൽഡിഎഫ‌് മണ്ഡലം കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു   അദ്ദേഹം. 
രണ്ട‌് കോടി യുവാക്കൾക്ക‌് തൊഴിൽ നൽകുമെന്ന‌് പറഞ്ഞ‌് അധികാരത്തിലേറിയ മോഡിക്ക‌് വാഗ‌്ദാനം പാലിക്കാൻ കഴിഞ്ഞില്ല.  കർഷകരുെടെ   പ്രശ‌്നത്തിനും  പരിഹാരം കാണാനാവാത്ത മോഡി ഇന്ത്യകണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ‌്.  റഫേൽ ഇടപാടിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച മോഡി  കോർപ്പറേറ്റുകൾക്ക‌്  വേണ്ടി എന്തും ചെയ്യുമെന്ന നിലപാടിലാണ‌്.      പ്രളയത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി നാട‌് നിന്നപ്പോൾ അതിനെ തുരങ്കം വച്ച കേരളത്തിലെ കോൺഗ്രസുകാർക്ക‌്    കേരള ജനത മാപ്പ‌്കൊടുക്കില്ലെന്നും  പി കരുണാകരൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top